Monday, 30 April 2012

കമിതാക്കളോട്..... പ്രധാനമായും പെണ്‍കുട്ടികളോട് ..............

കമിതാക്കൾക്ക് രഹസ്യമായി തന്റെ കാമുകീ കാമുകന്മാരോട് ഫോണിൽ സംസാരിക്കാനുള്ള ചില അടവുകൾ... സൂക്ഷിച്ച് കൈകാര്യം ചെയ്യുക.. അല്ലെങ്കിൽ....??? (ഓര്‍ക്കുക 18 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ മാത്രം ഈ കുറിപ്പടി വായിക്കുക...): 1. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍ ഒരു നിശ്ചിത സമയ പരിധി വെയ്ക്കുക. രാത്രിയിലെ ഫോണ്‍ സംസാരം ഒരു രണ്ടു മണി രണ്ടര വരെയൊക്കെയാവാം. അതിനു ശേഷവും ഉപയോഗിയ്ക്കണം എന്നുണ്ടെങ്കില്‍ പിന്നെ ഉറക്കം വരുന്നിടം വരെ ഉപയോഗിയ്ക്കുക. 2. കട്ടിയുള്ള പുതപ്പ് തലയിലൂടെ മൂടിയിട്ട് മാത്രം സംസാരിക്കുക. എത്രയും ശബ്ദം കുറയ്ക്കാമോ അത്രയും കുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുക. പലപ്പോഴും ഒരു മൂളല്‍ ഞരങല്‍ തുടങിയ അര്തോദ്യോദകമായ വ്യംഗ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സംസാരം ഒഴിവാക്കാനും, വീട്ടുകാരെ അറിയിക്കാതിരിയ്ക്കാനും കഴിയും. 3. സംസാരിയ്ക്കുമ്ബോള്‍ മുറിയിലെ സീലിങ് ഫാന്‍ ഫുള്‍ സ്പീഡില്‍ ഇടുക. അപ്പോള്‍ തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന നിങ്ങളുടെ മാതാപിതാക്കളും സഹോദരനും നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ സാധിയ്ക്കില്ല. 4. സീലിങ് ഫാനിന്റെ കപ്പാസിറ്റര്‍ അടിച്ച് പോകാന്‍ പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ അറിയാവുന്ന ടെക്നിക്ക് ഉപയോഗിച്ച് കപ്പാസിറ്ററിന് എന്തെങ്കിലും തകരാറുണ്ടാക്കുക. എന്തെന്നാല്‍ കപ്പാസിറ്റര്‍ അടിച്ചു പോയ ഫാനിന് വല്ലാത്ത കട കട ശബ്ദമായിരിയ്ക്കും. ഫാനിന്റെ കട കട ശബ്ദം കാരണം നിങ്ങള്‍ അത്യാവശ്യം ഉറക്കെ സംസാരിച്ചാല്‍ പോലും നിങ്ങളുടെ പേരന്റ്സ് അതു കേള്‍ക്കില്ല. (ശ്രദ്ദിയ്ക്കുക: കപ്പാസിറ്റര്‍ തകരാറിലാക്കാന്‍ സൂത്രപ്പണി പ്രയോഗിയ്ക്കുമ്ബോള്‍ ഫാന്‍ മൊത്തം കേടാകാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കുക. എന്തെന്നാല്‍ ഫാന്‍ കേടായാല്‍ പിന്നെ നിങ്ങള്‍ ചൂടു കൊണ്ട് പണ്ടാരടങ്ങാന്‍ ചാന്‍സുണ്ട്.) 5. അജ്ഞാതമായ ഫോണ്‍ നംബരുകളില്‍ നിന്നും രാത്രിയില്‍, നിങ്ങള്‍ക്ക് മിസ്ഡ് കാള്‍സ് വരുകയാണെങ്കില്‍, ഉടനേ തന്നെ ആ നംബരിലേയ്ക്ക് തിരിച്ച് വിളിച്ച്, വിളിച്ചയാളുടെ പേരും വയസും അറിയുക. തുടര്‍ന്ന്, നിങ്ങളുടെ പേരും വീട്ടഡ്രസ്സും ക്രിത്യമായി അയാള്‍ക്ക് പറഞ്ഞു കൊടുക്കുക. ഫോണില്‍ ബാലന്‍സ് ഉണ്ടെന്കില്‍ പുലരും വരെ സംസാരിക്കുക. എന്നിട്ട്, "എന്റെ നംബര്‍ സേവ് ചെയ്തോളൂട്ടോ... വല്ലപ്പോഴുമൊക്കെ വിളിയ്ക്കാന്‍ മറക്കല്ലേ" എന്നു വിനീതമായി അഭ്യര്‍ത്ഥിക്കുക. ഇനി പൊതുവായ ചില ടിപ്പുകള്‍. (ടിപ്പു സുല്‍ത്താന്റെ കാലത്തേയുള്ളവ): 6.നിങ്ങളുടെ പേരന്റ്സ് നിങ്ങള്‍ക്ക് മോബൈല്‍ ഫോണ്‍ വാങ്ങിത്തരുന്നില്ലെങ്കില്‍, നിങ്ങള്‍ തൂങ്ങിച്ചാകുമെന്നു കട്ടായം പറയുക. അപ്പോള്‍ നിങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു തരും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ദിയ്ക്കുക. ക്യാമറയും, ബ്ലൂ ടൂത്തും, എം.എം.എസ്സും ഉള്ള മൊബൈല്‍ തന്നെ വാങ്ങുക. ഇത്തരം ഫെസിലിറ്റികള്‍ ഇല്ലാത്ത മൊബൈലുമായി ക്ലാസില്‍ ചെന്നാല്‍ പ്രിന്‍സിപ്പാള്‍ ടീ.സി തന്നു പറഞ്ഞു വിടും എന്നു രക്ഷ കർത്താക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുക. 7. കുറഞ്ഞതൊരു രണ്ട് മൊബൈലും, നാലു സിം കാര്‍ഡുകളും എങ്കിലും ഒരേ സമയം ഉപയോഗിയ്ക്കുക. അതില്‍ പേരന്റ്സ് വാങ്ങിത്തന്ന മൊബൈലും, സിമ്മും പരസ്യമായി ഉപയോഗിയ്ക്കുകയും പേരന്റ്സിനു അജ്ഞാതമായ മൊബൈലും സിമ്മും രഹസ്യമായി ഉപയോഗിയ്ക്കുകയും ചെയ്യുക. 8. നിങ്ങളുടെ മൊബൈലിലേക്ക് ഏതവന്‍ ഫോണ്‍ ചെയ്താലും, ഇതെന്റെ കൂട്ടുകാരി അമ്മിണിയാണെന്നു വീട്ടുകാരോട് പറയുക. എന്നിട്ട് ഫോണ്‍ അറ്റന്റ് ചെയ്യുമ്ബോള്‍ "ഹായ് അമ്മിണീ, എന്നാ ഒണ്ടെഡീ വിശേഷം, ഇന്നലെ ശോശാമ്മ ടീച്ചര്‍ പടിപ്പിച്ച വിഷയം എനിക്കങ്ങോട്ട് മനസിലായില്ല, ഒന്നു ഹെല്പ് ചെയ്യാമോഡീ" എന്നൊക്കെ ചോദിച്ച് ഡാവില്‍ ടെറസിലേയ്ക്ക് പോകുക. അല്ലെങ്കില്‍ മുറിയിലേക്ക് പോയി ന്യൂട്ടറില്‍ ഡോര്‍ അടച്ച് പിന്നെ യധേഷ്ട്ടം സല്ലപിയ്ക്കുക. 9. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡിലോ, സൈലന്റ് മോഡിലോ മാത്രം കഴിവതും ഇടുക. ഇതിലൂടെ നിങ്ങള്‍ക്ക് വരുന്ന നിരവിധിയനവധി കാളുകള്‍ മാതാപിതക്കളെ അറിയിക്കാതിരിയ്ക്കാന്‍ കഴിയും. 10. പരിചയമില്ലാത്തതും പയ്യന്മാര്‍ മാത്രമുള്ളതുമായ റീച്ചാര്‍ജ് കടകള്‍ തിരഞ്ഞു പിടിച്ച്, അവിടെപ്പോയി ഫ്ലെക്സി റീച്ചാര്‍ജ് മാത്രം ചെയ്യുക. ഇങനെ ചെയ്യുംബോള്‍ നിങ്ങളുടെ നംബര്‍ അവന്മ്മാരിലേയ്ക്കും, അവരുടെ കൂട്ടുകാരിലേയ്ക്കും ഉള്‍പ്പെടെ നിരവധിപ്പേരിലേയ്ക്ക് റീച്ചാവാനും കൂടുതല്‍ കാളുകള്‍ നിങ്ങളേയും, നിങളുടെ മൊബൈല്‍ ഫോണിനേയും അന്വേഷിച്ച് വരുവാനും ഇടയാകും. 11. സ്കൂളിലോ കോളേജിലോ, മൊബൈല്‍ നിരോധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒട്ടും വിഷമിയ്ക്കേണ്ട. മൊബൈല്‍ വൈബ്രേറ്റര്‍ മോഡിലിട്ട് ഒരു സീഡി പവ്ച്ചില്‍ പൊതിഞ് ചോറ്റുപാത്രത്തിലെ ചോറിനു നടുവില്‍ പൂഴ്ത്തി വെയ്ക്കുക. ഉച്ച ഭക്ഷണം കഴിയ്ക്കാന്‍ പോകുന്ന വേളയില്‍ ടീച്ചേഴ്സിന്റെ കണ്ണു വെട്ടിച്ച് മൊബൈല്‍ എടുത്ത്, അതില്‍ വിങി നിറഞ്ഞു കിടക്കുന്ന മിസ്ഡ് കാളുകളിലേയ്ക്ക് തിരിച്ച് വിളിയ്ക്കാവുന്നതാണ്. മൊബൈല്‍ പുതഞ്ഞിയ്ക്കുന്ന സ്പേയ്സിലെ രണ്ടുരുളച്ചോറു കുറഞ്ഞിരിക്കും എന്ന ഒരൊറ്റ പ്രശ്നം മാത്രമേ ഇതിലൂടെ ഉണ്ടാവുന്നുള്ളു. . 12. ഇതൊക്കെ ഞാന്‍ പറഞ്ഞു തന്നിട്ട് വേണം നിങ്ങള്‍ അറിയാന്‍ എന്നൊരു ധാരണയും എനിയ്ക്കില്ല. നിങ്ങള്‍ പെണ്‍കുട്ടികള്‍, പ്രത്യേകിച്ചും കേരളത്തിലെ പെണ്‍കുട്ടികള്‍ ഈ വക അതി ബുദ്ദികളില്‍ മിടുക്കികളാണെന്നും എനിക്കറിയാം. എന്തെന്നാല്‍ നിങ്ങള്‍ ഇങ്ങനെയൊക്കെയാവുമല്ലോ നിങ്ങളുടെ മാതാപിതാക്കന്മ്മാരേയും, സഹോദരന്മ്മാരേയും പറ്റിച്ച് കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് ഇതു വായിയ്ക്കുന്ന പെണ്‍ കുട്ടികള്‍ "ഇതൊക്കെ ഓള്‍ഡ് ട്രിക്ക്സ്" എന്നാവും കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലേറ്റസ്റ്റ് അടവുകള്‍ ഇതിന്റെ അടിയില്‍ കമന്റായി ഇടുക